ചെന്നൈയിൽനിന്ന് ആന്ധ്രയിലേക്ക് പുറപ്പെട്ട ട്രെയിനിനാണ് തീപ്പിടിച്ചത്. രാവിലെ 5.30 ഓടെയായിരുന്നു സംഭവം. ഡീസൽ കയറ്റിവന്ന വാഗണുകളാണ് കത്തിയത്.......
കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നും എക്സൈസ് എൻഫോഴ്സ്മെൻറ് സംഘം 227 ഗ്രാം എംഡിഎംഎ പിടികൂടി. കരുനാഗപ്പള്ളി തഴവ സ്വദേശി അനന്തുവിന്റെ വീട്ടിൽ നിന്നാണ് രാസലഹരി പിടിച്ചെടുത്തത്. ......
ലഖ്നൗ: ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി. ഉത്തർപ്രദേശിലെ ലഖ്നൗ സ്വദേശിനിയായ പെൺകുട്ടിയാണ് ഭർത്താവിനും കുടുംബത്തിനുമെതിരെ ലെെംഗികാതിക്രമം, ലവ് ജിഹാദ് തുടങ്ങിയ ആരോപണങ്ങളുയർത്തി രംഗത്തെത്തിയത്. ......
ദോഹ. ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപെട്ട സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സഫാരി സൈനുല്‍ ആബിദീന്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൃപ ചാരിറ്റീസിന്റെ ആദരം. ......
ദോഹ: 'നേര് പറയാനാളുണ്ട് ' എന്ന ശീർഷകത്തിൽ രിസാല സ്റ്റഡി സർക്കിൾ ഖത്തർ നാഷണൽ കമ്മിറ്റി പ്രവാസി രിസാല കാമ്പയിന്റെ ഭാഗമായി 'പ്രസ് കേഡൻസ്'
ടേബിൾ ടോക്ക് സംഘടിപ്പിച്ചു.
പ്രേക്ഷക താൽപര്യങ്ങളും നിലനിൽപിന്റെ ആവശ്യകതയും മാധ്യമങ്ങളുടെ നൈതികതാ ശോഷണത്തിന് ഹേതുവാകുന്നതായി വിവിധ വിഷയങ്ങളിൽ സംസാരിച്ച പാനലിസ്റ്റുകൾ നിരീക്ഷിച്ചു. മാധ്യമങ്ങളുടെ മാതൃകാപരമായ സാമൂഹ്യ പ്രതിബദ്ധതയുള്ള ഇടപെടലുകളും ചർച്ചയിൽ പ്രശംസിക്കപെട്ടു. പൂനെ യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ
നടന്ന സെമിനാറിൽ
ഉബാദ സഖാഫി
മോഡറേറ്ററായിരുന്നു.
ഓമനക്കുട്ടൻ (കൈരളി), ഷഫീഖ്അറക്കൽ(മംഗളം), ഫൈസൽ ഹംസ(മീഡിയ വൺ), ആർ. ......
അമേരിക്ക ആസ്ഥാനമായ ആരോഗ്യ സംരക്ഷണ ഇന്നൊവേഷൻ കമ്പനിയായ ഗ്ലോബൽ ഹെൽത്ത് ഒപ്പീനിയൻ്റെ മൊബൈൽ ആപ്ലിക്കേഷനായ PRx.Care App കൊച്ചിയിൽ ഹൈബി ഈഡൻ എം പി പ്രകാശനം ചെയ്തു. രോഗനിർണയങ്ങളെയും ചികിത്സാ പദ്ധതികളെയും കുറിച്ച് ലോകമെമ്പാടുമുള്ള പ്രമുഖ ഡോക്ടർമാരിലെ സ്പെഷ്യലിസ്റ്റുകളുടെ ശൃംഖലയിൽ നിന്ന് പൊതുജനങ്ങൾക്ക് സ്വതന്ത്രമായ രണ്ടാമത്തെ വൈദ്യോപദേശം (സെക്കൻഡ് ഒപ്പീനിയൻ) നേടാൻ സഹായിക്കുന്നതാണ് ആപ്പ്. ......
ദോഹ: ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ ചിത്രത്തിനുള്ള അവാർഡ് കരസ്ഥമാക്കിയ ‘അങ്കമ്മാൾ’ഉടൻ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾവാർത്താ സമ്മേളനത്തിൽ അറീയിച്ചു.പ്രശസ്ത തമിഴ് സാഹിത്യകാരൻ
പെരുമാൾ മുരുകന്റെ കൊടിത്തുണിയെന്ന
കഥയെആസ്പദമാക്കി വിപിൻ രാധാകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത തമിഴ് സിനിമയായ അങ്കമ്മാൾ ഇതിനകം വിവിധ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു.മെൽബൺ ഫിലിം ഫെസ്റ്റിവലിലേക്കും കഴിഞ്ഞദിവസം ചിത്രംതെരഞ്ഞെടുക്ക പെട്ടിരുന്നു.
ഒരു ഗ്രാമീണ സ്ത്രീയുടെ വേഷവിധാനം പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
2024 ഒക്ടോബറിൽ മുംബൈയിൽ നടന്ന മാമി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ പ്രഥമ പ്രദർശനം നടന്നത്.
ഡിസംബറിൽ ഐഎഫ്എഫ്കെയിൽ 'ഇന്ത്യൻ സിനിമ ഇന്ന്' എന്ന വിഭാഗത്തിലൂടെയും ചിത്രം ആസ്വാദകരിലെത്തി. ഡയലോഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, അജന്ത എല്ലോറ ഫിലിം ഫെസ്റ്റിവൽ, ഗുവാഹത്തി ബ്രഹ്മപുത്ര ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയവയിലും പ്രദർശിപ്പിച്ചു. ......
കർണാടകയിലെ ഗോകർണയിൽ രാമതീർഥ കുന്നിൻ മുകളിലുള്ള അപകടകരമായ ഗുഹയിൽ രണ്ടു പെൺമക്കളുമായി റഷ്യൻ യുവതി കഴിഞ്ഞ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആത്മീയ ഏകാന്തത തേടിയാണ് താൻ താമസത്തിനായി ഈ സ്ഥലം തെരഞ്ഞെടുത്തത് എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത് ഗോവയിൽ നിന്നാണ് റഷ്യൻ വംശജയായ നീന കുട്ടിന (40) തന്റെ മക്കളായ പ്രേമ (6), അമ (4) എന്നിവരോടൊപ്പം ഗോകർണയിൽ എത്തിയത്.
നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറി ധ്യാനത്തിലും പ്രാർഥനയിലും ഏർപ്പെടാനാണ് താൻ ഗുഹയിൽ താമസിച്ചതെന്ന് നീന പറഞ്ഞു. ഗുഹ സ്ഥിതി ചെയ്യുന്ന രാമതീർഥ കുന്നിൽ കഴിഞ്ഞ ജൂലൈയിൽ വലിയ മണ്ണിടിച്ചിൽ സംഭവിച്ചിരുന്നു. ......